പത്തനംതിട്ട ജില്ലയില്‍ കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട് (28 ഒഴിവ്)

പത്തനംതിട്ട ജില്ലയില്‍ കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട് (28 ഒഴിവ്,ഇന്റര്‍വ്യൂ ജൂലൈ 25 ന്,പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യത )

konnivartha.com: ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍  പരമാവധി 30 ദിവസം വരെ നിയമിക്കുന്നു.

അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരുമായിരിക്കണം. ആരോഗ്യ  മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. 28 ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയും, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 25 ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.
ഫോണ്‍ : 0468-2222642