konnivartha.com: കര്‍ക്കടക മാസത്തോടു അനുബന്ധിച്ച് ശബരിമലയില്‍ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ലക്ഷാർച്ചനയും പടിപൂജയും നടന്നു .
കർക്കടകം ഒന്നായ ജൂലൈ 16ന് പുലർച്ചെ അഞ്ച് മണിക്ക് ആണ് ക്ഷേത്ര നട തുറന്നത് .ഇന്ന് (20 ന്) രാത്രി പത്തിന് നട അടയ്ക്കും.ശബരിമല കർക്കടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തി