Trending Now

ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി ചികിത്സാ നിധിയിലേക്ക് തുക കൈമാറി

 

konnivartha.com: ഡയാലിസിസിന് വിധേയനായിക്കഴിയുന്ന മാദ്ധ്യമ പ്രവർത്തകനും കേരളാ ജേർണലിസ്റ്റ് യൂണിയൻ കാസർകോഡ് മുൻ ജില്ലാ സെക്രട്ടറിയുമായ അബ്ദുള്ളയുടെ ചികിത്സാ നിധിയിലേക്ക് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ നല്‍കിയ തുക മേഖലാ ഭാരവാഹികള്‍ക്ക് കൈമാറി .

നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ചികിത്സ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു.അബ്ദുള്ളയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാനുള്ള ശ്രമത്തിൽ യൂണിയൻ സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു .

കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ സ്വരൂപിച്ച തുക മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ കെ പ്രദീപ്‌ മേഖല ഭാരവാഹികളായ ശശി നാരായണൻ. (പ്രസിഡൻ്റ്) ഷാഹീർ പ്രണവം (സെക്രട്ടറി) എന്നിവര്‍ക്ക് കൈമാറി .

ചികിത്സ സഹായസമിതിയിലേക്ക് തുക കൈമാറാം : Google pay no : 9961320001
Paytm no: 9497335039

 

error: Content is protected !!