ഉപഭോക്തൃ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി

 

konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീമിൻ്റെ നേതൃത്വത്തിൽ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും അളവുതൂക്ക നിയമങ്ങളെപ്പറ്റിയുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ലീഗൽ മെട്രോളജി വിഭാഗം ഡെപ്യൂട്ടി കൺട്രോളർ ഇ പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എസ് വിനീത്, എസ് ശരത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. സ്കൂള്‍ പ്രിൻസിപ്പാൾ ജി സന്തോഷ്, പി റ്റി എ പ്രസിഡൻറ് എൻ അനിൽകുമാർ, നാഷണൽ സർവീസ് സ്കീം പി എ സി മെമ്പർ എം എസ് സുമ, പ്രോഗ്രാം ഓഫീസർ പി ആർ രാജിമോൾ എന്നിവർ സംസാരിച്ചു .