കന്നഡിഗർക്കു ജോലി സംവരണം ചെയ്യുന്ന ബിൽ ‘താൽക്കാലികമായി’ പിൻവലിച്ച് കർണാടക.വ്യവസായ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ മുഴുവനായും (100%) കന്നഡിഗർക്കു സംവരണം ചെയ്യുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നു.
തീരുമാനം വിവാദമായതോടെ ഈ ട്വീറ്റ് മുഖ്യമന്ത്രി പിൻവലിച്ചു.ബിൽ ഇപ്പോൾ ആലോചനാഘട്ടത്തിലാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പുതിയ ട്വീറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ പുരോഗതിക്കു തീരുമാനം തിരിച്ചടിയാകുമെന്നു ഒട്ടേറെ വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.സർക്കാർ മേഖലയിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ നിലവിൽ പൂർണമായും കന്നഡിഗർക്കു സംവരണം ചെയ്തിട്ടുണ്ട്.