konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, മൾട്ടി ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (CBIC & CBN) പരീക്ഷ, 2024 രാജ്യത്തുടനീളം തുറന്ന മത്സര-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. പരീക്ഷയുടെ ഘട്ടം ഒന്ന്, രണ്ട് എന്നിവ 2024 ഒക്ടോബർ – നവംബർ മാസങ്ങളിൽ നടത്തും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് SSC വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ.
അപേക്ഷയുടെ ഓൺലൈൻ സമർപ്പണം https://ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, https://ssc.gov.in എന്ന വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 27.6.2024 തീയതിയിലെ എസ്എസ്‌സി വിജ്ഞാപനം ശ്രദ്ധികേണ്ടതാണ്.
ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.07.2024 (രാത്രി 11 മണി)
മേൽപ്പറഞ്ഞ റിക്രൂട്ട്‌മെൻ്റിനുള്ള സംവരണത്തിന് അർഹതയുള്ള എസ് സി / എസ് ടി / ഭിന്നശേഷിക്കാർ / വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ടവർക്കും എല്ലാ വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിരിക്കുന്നു.