Trending Now

ആയൂർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിപ്പ്

 

KONNIVARTHA.COM: കേരളാ ആയുർവേദ സിദ്ധ യൂനാനി ഔഷധ സംസ്ഥാന ലൈസൻസിങ് അതോറിറ്റി ആയ ഡെപ്യൂട്ടി ഡ്രഗ്‌സ്‌കൺട്രോളർ (ആയുർവേദം) പുറപ്പെടുവിക്കുന്ന സർക്കുലർ അനുസരിച്ച് ഔഷധ നിർമ്മാണ ലൈസൻസ്, ലോൺ ലൈസൻസ് എന്നിവ അടക്കം, ഡ്രഗ്സ് കണ്ട്രോൾ ആയുർവേദ വിഭാഗത്തിൽ നിന്നും നൽകുന്ന എല്ലാവിധ സേവനങ്ങൾക്കും ഉള്ള അപേക്ഷകൾ, ഇ-ഔഷധി പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ.

സംസ്ഥാനത്ത് അംഗീകൃത ആയുർവേദ സിദ്ധ യുനാനി ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇ ഔഷധി പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് വകുപ്പിൽ നിന്നുള്ള തുടർസേവനം ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആയൂർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.

ഇതിനായിwww.e-aushadhi.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ അന്വേഷണങ്ങൾക്കായി അതത് ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ സേവനം തേടുക. (Trivandrum – 0471 2335393, 7483571810, 9037562045, Kollam, Ernakulam Zone – 7012047650, Kozhikode – 9496811955). ഇ-ഔഷധി പോർട്ടൽ സംബന്ധിച്ചു നേരിടുന്ന ബുദ്ധിമുട്ടുകളും പരാതികളും അവരവരുടെ രജിസ്റ്റേർഡ് ഇ-മെയിൽ വിലാസത്തിൽ നിന്ന് [email protected] എന്ന ഇ-മെയിലിലേക്ക് അറിയിക്കണം.

error: Content is protected !!