Trending Now

പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി : പൂര്‍ണ്ണ വിശ്രമം ആവശ്യം

 

konnivartha.com: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി .ദിനവും ആയിരക്കണക്കിന് ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടുന്നത് . ഒരാഴ്ചക്കാലം പൂര്‍ണ്ണ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് . .കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പതിനായിരത്തിന് പുറത്ത് ആളുകള്‍ ആണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടെ മൂന്ന് പേര്‍ പനി ബാധിച്ച് മരിക്കുകയും ചെയ്തു.ഡെങ്കിപ്പനിയും,എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.അഞ്ചു ദിവസത്തിന് ഉള്ളില്‍ അരലക്ഷത്തിനു മുകളില്‍ ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടിയത് . മരുന്നുകള്‍ക്ക് ഒപ്പം പൂര്‍ണ്ണ വിശ്രമം ആവശ്യം ആവശ്യമാണ്‌ . മിക്കവരിലും തുടര്‍ച്ചയായി പനി കാണുന്നു .

മരുന്ന് കഴിച്ചു പനി മാറിയാലും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വീണ്ടും പനി ബാധ ഉണ്ടാകുന്നു എന്നതാണ് ഇപ്പോള്‍ കാണുന്ന കാര്യം . പുറം വേദനയും ശ്വാസ തടസ്സവും ആണ് മിക്കവരില്‍ കാണുന്നത് . എലിപ്പനിയ്ക്കും ,ഡെങ്കിപ്പനിയ്ക്കും പുറമേ ആണ് നീണ്ടു നില്‍ക്കുന്ന പനി ഉണ്ടാകുന്നത് .

error: Content is protected !!