konnivartha.com: സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്.
തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട് (നിയമനം തിരുവല്ല, അടൂര്‍
ആര്‍ഡിഒ ഓഫീസുകളില്‍). വേതനം: പ്രതിമാസം 21000 രൂപ. നിയമന രീതി : കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷം. പ്രായം : 18 – 35 വയസുവരെ.
യോഗ്യതകള്‍ : അംഗീകൃത സര്‍വകലാശാല ബിരുദം, ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് സര്‍ട്ടിഫിക്കറ്റ്, സോഷ്യല്‍ വര്‍ക്കിലെ മാസ്റ്റര്‍ ബിരുദം അധിക യോഗ്യതയായി പരിഗണിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 9.30 പത്തനംതിട്ട കളക്ടറേറ്റില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍ : 04682325168, 8281999004.