Konnivartha. Com/കൊല്ലം : ‘റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ ഈസ്റ്റ് ‘ ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ ‘റോട്ടറി എക്‌സലൻസ് -2024’ പുരസ്‌കാരം
അന്താരാഷ്ട്ര ഖ്യാതി നേടിയ അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ഡോ. ജിതേഷ്ജിയ്ക്ക് ലഭിച്ചു. കാൽലക്ഷം രൂപയും (25001 രൂപ) പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2024
ജൂലൈ 13 ശനിയാഴ്ച രാത്രി 7 പി എം ന് കൊല്ലം തേവള്ളി ഓലയിൽ റോട്ടറി സെന്ററിൽ നടക്കുന്ന റോട്ടറി ഇൻസ്റ്റല്ലേഷൻ ആഘോഷചടങ്ങിൽ കൊല്ലം എം. പി എൻ കെ പ്രേമചന്ദ്രൻ സമ്മാനിക്കും.
റോട്ടറി ക്ലബ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, റോട്ടറി ഇന്റർനാഷണൽ ഫണ്ട് ഡെവലപ്പ്മെന്റ് കമ്മിറ്റി മെമ്പറും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ ഡോ : ജോൺ ഡാനിയൽ, അസിസ്റ്റന്റ് ഗവർണർ എസ്. വിപിൻ കുമാർ, സെക്രട്ടറി റെജികുമാർ, ട്രെഷറർ എസ്. ബഞ്ചമിൻ തുടങ്ങിയവർ സംസാരിക്കും. പുരസ്‌കാരസമർപ്പണ ചടങ്ങിനു മുന്നോടിയായി കൊയ്‌ലോൺ ഈസ്റ്റ് റോട്ടറി ക്ലബ്
2024-25 വർഷത്തേക്കുള്ളപുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും നടക്കും.