Trending Now

അമ്മ :മോഹന്‍ലാല്‍ പ്രസിഡന്റ്, സിദ്ധിഖ് ജനറല്‍ സെക്രട്ടറി

 

അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ധിഖ് വിജയിക്കുകയായിരുന്നു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി. പ്രസിഡന്റായി മൂന്നാം തവണയും മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകന്ദനും എതിരാളികളില്ലാതെ വിജയിച്ചു. കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, വിനു മോഹന്‍, ടൊവിനോ തോമസ്, അന്‍സിബ, അനന്യ, സരയു തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ട്

photo:file

error: Content is protected !!