Trending Now

ലോക ലഹരി വിരുദ്ധ ദിനം : ശാസ്ത്ര മാജിക്കുകളുമായി റാന്നി ബി.ആർ.സി

 

konnivartha.com: ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി.  ബി.പി.സി ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗവ.യു.പി. സ്കൂൾ അധ്യാപിക ബിന്ദു ജി. നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രത്യേക അധ്യാപിക രാജശ്രീ ആർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ശാസ്ത്ര രംഗം ഉപജില്ലാ കോ -ഓർഡിനേറ്റർ എഫ്. അജിനിയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലിയിൽ പഴവങ്ങാടി ഗവ.യു.പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ബി ആർ സി അംഗങ്ങളും എം.എസ് .ടി.ടി.ഐ വിദ്യാർത്ഥികളും പങ്കെടുത്തു. ബി.പി.സി ഷാജി എ. സലാം ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ അനുഷ ശശി, ചിത്തിര കെ.എസ്, ശാസ്ത്രാധ്യാപിക എഫ് അജിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!