
konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം 60000 രൂപ. യോഗ്യത :ഫുഡ് ടെക്നോളജി /ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവര്‍ത്തി പരിചയവും.
മതിയായ യോഗ്യതയുളളവരുടെ അഭാവത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in. ഫോണ്‍ : 0468 2961144.