Trending Now

മണ്ണാറകുളഞ്ഞി കോന്നി റോഡ്‌: നിർമ്മാണ പ്രവർത്തികൾ ഉടന്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ

Spread the love

 

konnivartha.com:പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണ്ണാറകുളഞ്ഞി മുതൽ കോന്നിവരെയുള്ള റീച്ചിൽ പൂർത്തീകരിക്കുവാനുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രതിനിധികളുടേയും യോഗം വിളിച്ചു ചേർത്തു.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മതിൽ പൊളിച്ചു നൽകിയ ഇളകൊള്ളൂര്‍ കത്തോലിക്കാ പള്ളിയുടെ സംരക്ഷണ ഭിത്തി നിർമാണം അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യമായ എസ്റ്റിമേറ്റ് ബുധനാഴ്ച നൽകമെന്നും KSTP എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്കു എം എൽ എ നിർദേശം നൽകി.

കോടതി വ്യവഹാരത്തെ തുടർന്ന് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാതെ കിടക്കുന്ന മൈലപ്ര രണ്ടാം കലുങ്കിലെ നിർമ്മാണവും മൈലപ്ര ജംഗ്ഷനിലെ കലുങ്കിന്റെ നിർമ്മാണവും കോടതി ഉത്തരവ് ലഭിക്കുന്നതിനനുസരിച്ച് നിർമ്മാണ നടപടികൾ വേഗത്തിലാക്കുന്നതിനു യോഗം തീരുമാനിച്ചു.കോന്നി മാമ്മൂട് ജംഗ്ഷനിൽ പൊളിച്ചു പണിയുന്ന കലുങ്കിന്റെ നിർമാണ പ്രവർത്തി വേഗത്തിൽ പൂർത്തികരിക്കുവാനും എം എൽ എ നിർദേശം നൽകി

യോഗത്തിൽ എം എൽ എ യോടൊപ്പം പ്രമാടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ നവനിത്ത്, കെ എസ് ടി പി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിജു, EKK കരാർ കമ്പനി പ്രൊജക്റ്റ്‌ മാനേജർ ബിനീഷ്,ഇളകൊള്ളൂര്‍ കത്തോലിക്കാ പള്ളി വികാരി വർഗീസ് തയ്യിൽ   പൊതുമരാമത്ത്- പഞ്ചായത്ത് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!