Trending Now

കോന്നി ഗവണ്മെൻ്റ് ഹയർസെക്കൻ്ററി സ്കൂൾ :യോഗാ ദിനാചരണം സംഘടിപ്പിച്ചു

 

konnivartha.com: അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ച് കോന്നി ഗവണ്മെൻ്റ് ഹയർസെക്കൻ്ററി സ്കൂൾ . യോഗാ പരിശീലകനും ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറുമായ വി അഭിലാഷ് ക്ലാസുകൾ നയിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ് യോഗാ ദിനത്തിന്‍റെ പ്രാധാന്യം വിവരിച്ചു. ഹെഡ് മിസ്ട്രസ് ജമീലാ ബീഗം, പി ടി എ പ്രസിഡൻ്റ് എൻ അനിൽകുമാർ, അബൂബ്ബെക്കർ സിദ്ദീഖി അദ്ധ്യാപകരായ സുബി ജോർജ്,രാജികുമാർ , ആർ ശ്രീജ, ജിനി എസ് കമൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ് സുഭാഷ്, കെ എസ് സൗമ്യ എന്നിവർ സംസാരിച്ചു.

error: Content is protected !!