Trending Now

ജനനി പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം ആരംഭിച്ചു

 

 

konnivartha.com: കോന്നി മണ്ഡലത്തിലെ പ്രമാടം മേഖല കേന്ദ്രീകരിച്ച് ജനനി പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം ആരംഭിച്ചു . ഇളകൊള്ളൂർ, പുളിമുക്ക്, മല്ലശേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കിടപ്പു രോഗികളായവർക്കും, പ്രായമായ അശരണർക്കും ആശ്രയമേകുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ ജനനി പാലിയേറ്റിവ് കെയറിന്‍റെ ഔപചാരികമായ ഉദ്ഘാടനം , കിടപ്പു രോഗിയായ ഇളകൊള്ളൂർ സ്വദേശിക്ക് “വാട്ടർ ബെഡ് ” നൽകി കൊണ്ട് പഞ്ചായത്ത്‌ അംഗം ശങ്കർ വെട്ടൂർ നിർവഹിച്ചു.

വരും ദിവസങ്ങളിൽ ഈ സംരഭത്തിന്റെ കൂടുതൽ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

ഹരീന്ദ്രൻ സാർ,എ ആർ രാജേഷ് കുമാർ,പി കെ സുരേഷ് കുമാർ, അനൂപ് കുമാർ, രഞ്ജി,ഗിരീഷ് ഗോപി,ശ്യം ലാൽ, അമ്പിളിക്കുട്ടൻ നായർ,അജേഷ് വലംചുഴി, യാശോധരൻ നായർ,രാമചന്ദ്രൻ,സുമി തുടങ്ങിയവർ സംസാരിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : ശങ്കർ വെട്ടൂർ ( പ്രമാടം പഞ്ചായത്ത് അംഗം : +91 82819 16309 )

error: Content is protected !!