konnivartha.com: കോന്നി എലിയറക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും സ്നേഹപ്രയാണവും നടന്നു.
മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 513-ാം ദിനസംഗമവും അന്താരാഷ്ട്ര യോഗ ദിനാചരണവും ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകൻ കുമാർ രാജൻ നിർവഹിച്ചു.