Trending Now

കോന്നി പബ്ലിക്ക് ലൈബ്രറി അറിയിപ്പ് : ജൂലൈ 18 വരെ വായനാമാസമായി ആചരിക്കും

Spread the love

 

konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായനാമാസമായി ആചരിക്കുന്നതിന് തീരുമാനിച്ചു.

ജൂൺ 19-ന് വൈകിട്ട് 6 മണിക്ക് കോന്നി  ടൗണിൽ വെച്ചു പി.എൻ. പണിക്കർ അനുസ്മരണം   കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ജി.സന്തോഷ് ഉദ്ഘാടനം ചെയ്യും.

തുടർന്നുള്ള ദിവസങ്ങളിൽ വനിതസംഗമം, ബാലോത്സവം , യുവജനസദസ് , സ്ക്കൂളുകളിൽ എഴുത്തുപെട്ടി സ്ഥാപിക്കൽ,സാഹിത്യ ചർച്ചകൾ, അനുസ്മരണ പരിപാടികൾ,പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, എല്ലാവർക്കും അംഗത്വം നൽകൽ, ശാസ്ത്രലൈബ്രറിയുടെ ഉദ്ഘാടനം എന്നീ പ്രധാന പരിപാടികൾ നടത്തുന്നതിന് നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറി പ്രസിഡൻ്റ്  സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്. കൃഷ്ണകുമാർ, എൻ.എസ്. മുരളി മോഹൻ, കെ.രാജേന്ദ്രനാഥ്, ജി.രാജൻ,ശശിധരൻനായർ എന്നിവർ സംസാരിച്ചു

error: Content is protected !!