Trending Now

കൊടുമണ്ണില്‍ പ്രതിഷേധം, അറസ്റ്റ്, ഹർത്താൽ

Spread the love

 

മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധം.കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിൽ ഓട നിർമാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതില്‍ പ്രതിഷേധിച്ചു കൊടുമൺ പഞ്ചായത്തിൽ ഇന്നു വൈകിട്ട് ആറു വരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു.

 

പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു ആണ് ആരോപണം . ഓടയുടെ ഗതിമാറ്റിയതെന്നാണ് കോൺഗ്രസ് ആരോപണം.ഓട റോ‍ഡിന്റെ അതിർത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു . റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിർമിക്കുന്നതിനു മുൻപാണു റോഡിന്റെ അലൈൻമെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നൽകാൻ തയാറാണെന്നും വീണയുടെ ഭര്‍ത്താവ് ജോർജ് ജോസഫ് പറയുന്നു .

error: Content is protected !!