വാക് ഇൻ ഇന്റർവ്യൂ 25ന്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക് എന്നീ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 25നു രാവിലെ 11ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : [email protected], വെബ്സൈറ്റ്: www.keralasamakhya.org.
ആർ.സി.സിയിൽ ലാബ് ടെക്നിഷ്യൻ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജൂൺ 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭിക്കും.
ആർ.സി.സിയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ക്ലിനിക്കൽ സർവീസ്) നിയമനത്തിന് ജൂൺ 21ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭിക്കും.
ഡ്രൈവർ തസ്തകയിലേക്ക് അപേക്ഷ ക്ഷണിച്ചു
മുട്ടത്തറ സിമാറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സിയും 10 വർഷത്തെ പ്രവൃത്തി പരിചയവും (5 വർഷം ഹെവി ലൈസൻസ്), പ്രായം 62 വയസ് കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 ചൊവ്വാഴ്ച വൈകിട്ട് 5 മണി. സർക്കാർ സർവീസ്, കെ.എസ്.ആർ.ടി.സി എന്നീ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർ, വിമുക്ത ഭടന്മാർ എന്നിവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളജ് ഓഫ് നഴ്സിങ്, മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഓഫീസിലെ ക്ലാർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 19 നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് : www.kelsa.keralacourts.in.
യുറോ ടെക്നീഷ്യൻ താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് 19 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ അല്ലെങ്കിൽ ജി.എൻ.എം ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484- 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.
ആർസിസിയിൽ ലാബ് ടെക്നീഷ്യൻ
തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.
ആർസിസിയിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 24 നു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in
സീനിയർ റെസിഡന്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 നു വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണൽ ടെക്നോളജി (SIET) കേരളയുടെ തിരുവനന്തുപുരം ജഗതിയിലുള്ള ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ ആവശ്യമുണ്ട്. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. പ്രായപരിധി 40 വയസിന് താഴെ. താത്പര്യമുള്ളവർ ജൂൺ 19 നകം എസ്.ഐ.ഇ.ടി ഓഫീസിൽ ഹാജരാകണം.