Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/06/2024 )

രജിസ്ട്രേഷന്‍ റദ്ദാക്കും

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പരിധിയിലുള്ള തലച്ചിറ വനിതാ ഐസിഎസ് ലിമിറ്റഡ്, റാന്നി മോഡല്‍ എസ്‌സി എസ്റ്റി വനിതാ ഐസിഎസ് ലിമിറ്റഡ്, കോന്നി ബ്ലോക്ക് സമിതി ഐസിഎസ് ലിമിറ്റഡ്, മലങ്കര വനിതാ ഐസിഎസ് ലിമിറ്റഡ്, കൈപ്പട്ടൂര്‍ കാര്‍പ്പന്ററി ഐസിഎസ് ലിമിറ്റഡ്, കൃപാ വനിതാ ഐസിഎസ് ലിമിറ്റഡ്, മെഴുവേലി ഐസിഎസ് ലിമിറ്റഡ്, ബെല്‍മറ്റല്‍ ഐസിഎസ് ലിമിറ്റഡ്, കുറിച്ചിമുട്ടം ബാംബൂ ഐസിഎസ് ലിമിറ്റഡ് എന്നിവയെ ആര്‍എന്‍എ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ആക്ഷേപമുള്ള സംഘങ്ങള്‍ ജൂണ്‍ 22-ന് മുന്‍പായി ജില്ലാ വ്യവസായ കേന്ദ്രത്തിലെ ലിക്വിഡേറ്റര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍ – 9995180955, 9446939854, 9744064235.

തൊഴില്‍ അന്വേഷകര്‍ക്ക് അടിസ്ഥാന നൈപുണ്യ പരിശീലനമൊരുക്കി തിരുവല്ല ജോബ്‌സ്റ്റേഷന്‍

ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ്സ് അസ്സോസിയേറ്റ് തസ്തികയിലേക്ക് ആദ്യഘട്ട അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഏകദിന അടിസ്ഥാന നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. നെടുംപുറം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഡോ. രഞ്ജിത് ജോസഫ്( അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇംഗ്ലീഷ്, തിരുവല്ല മാര്‍ത്തോമാ കോളജ്), പ്രൊഫ. രഞ്ജിത് കൃഷ്ണന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇംഗ്ലീഷ്, പന്തളം എന്‍എസ്എസ് കോളജ്) എന്നിവര്‍ കൈകാര്യം ചെയ്തു.

തിരുവല്ല ജോബ്സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ധന്യ പവിത്രന്‍, വോളന്റിര്‍മാരായ നീതുലക്ഷ്മി, രേവതി ആര്‍ പിള്ള, എസ്എന്‍ സ്വാമിനാഥന്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജില്ല കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ കാമ്പയിന്‍. ഓരോ മണ്ഡലത്തിലും ഒന്നു വീതം അഞ്ച് ജോബ് സ്റ്റേഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്.

ഇ-ലേലം

പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഒന്‍പത് ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 61 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 20 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ഇ- ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് വെബ്സൈറ്റിലെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ – 9497987046, 9497980250, 0468-2222226)

സ്വയം തൊഴില്‍ വായ്പ

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികള്‍ പ്രകാരം സംരംഭകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ ബാങ്കിന്റെ സഹകരണത്തോടുകൂടി വായ്പ നല്‍കുന്നു. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും, പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 35 ശതമാനവും, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40 ശതമാനവും സബ്സിഡി ലഭിക്കും. ഉല്പാദന -സേവന മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ഫോണ്‍ : 6282593360, 9495457134, 0468 2362070. ഇ.മെയില്‍ : [email protected]

കരിയര്‍ ഗൈഡന്‍സ് ശില്പശാല

ജില്ലയില്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ശിശുക്ഷേമ സമിതി കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിക്കും. ജൂണ്‍ 15 രാവിലെ 10 ന് കാതോലിക്കേറ്റ് സ്‌കൂളില്‍ നടക്കുന്ന ശില്പശാല ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ ക്ലാസ് നയിക്കും.

ഐടിഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഗവ. ഐടിഐയില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് എസ്എസ്എല്‍സി വിജയിച്ചവര്‍ക്കും പ്ലംബര്‍ (ഒരു വര്‍ഷം) എസ്എസ്എല്‍സി വിജയിച്ച/പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്‌റ്റൈപന്‍ഡ്, ലംസംഗ്രാന്റ്, യൂണിഫോം അലവന്‍സ്, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ ഉണ്ടായിരിക്കും. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 04734 292829.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന് എ ഗ്രേഡ്

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ ഗ്രേഡോടെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജി. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലിന് കൈമാറി. , വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ സാലി തോമസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. രഞ്ജിമ എന്നിവര്‍ പങ്കെടുത്തു.