Trending Now

കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളിലെ വാഹന ലേലം

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളില്‍ റവന്യൂ വകുപ്പ് ആന്റ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത 9 വാഹനങ്ങള്‍ നിരവധി വര്‍ഷങ്ങളായി സൂക്ഷിച്ചു വരുന്നു.

വാഹനങ്ങളിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍ അവര്‍ രേഖകളുമായി ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത പക്ഷം അവ ലേലം ചെയ്ത് സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഫോണ്‍ :0468-2222630.

error: Content is protected !!