![](https://www.konnivartha.com/wp-content/uploads/2024/05/WhatsApp-Image-2024-05-07-at-6.16.08-PM.jpeg)
വോട്ടര്‍ പട്ടിക പുതുക്കലിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗവും ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുളള ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കും.കരട് വോട്ടര്‍ പട്ടിക ആറിന് പ്രസിദ്ധീകരിക്കും.പേര് ചേര്‍ക്കാനുളള അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.