Trending Now

പ്രതിഭകളുടെ സംഗമ വേദിയായി കോന്നി മെറിറ്റ് ഫെസ്റ്റ്

 

konnivartha.com/ കോന്നി : വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത് നമ്മുടെ രാജ്യവും അത്തരം മാറ്റങ്ങളിലേക്ക് പോകുന്ന കാലം വിദൂരമല്ല അതിനായി പുതിയ തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു. കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത്, +2 ക്ലാസുകളിൽ എല്ലാ വിഷയത്തിനും A+ വാങ്ങിയ കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ, എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് വാങ്ങി വിജയിച്ചവർ, റാങ്ക് ജേതാക്കൾ, സിവിൽ സർവ്വീസ് റാങ്ക് ജേതാക്കൾ തുടങ്ങിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

മനുഷ്യന്‍റെ ഉയരം അവന്‍റെ വിദ്യയുടെ ആഴം അനുസരിച്ചാണ്. വിദ്യയെന്നത് പുസ്തകങ്ങളിൽ നിന്നും കാണാതെ പഠിയ്ക്കുന്നതാണെന്ന് കരുതുന്നതും തെറ്റാണ് ജീവിത യാത്രയിലെ വിവേകത്തെ വിദ്യയായി കുരുതി മുന്നേറണമെന്ന് പ്രതിഭകളുമായി സംവദിച്ച് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് പറഞ്ഞു.

കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി മെറിറ്റ് ഫെസ്റ്റിൽ 700 ൽ അധിക് കുട്ടികളെ ആദരിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജിജി തോംസൺ ഐ എ എസ് പ്രതിഭകളുമായി സംവദിച്ചു. സിവിൽ സർവ്വീസ് റാങ്ക് ജേതാക്കളായ ബൻജോ പി ജോസ്, കസ്തൂരി ഷാ, എസ്. സന്തോഷ് കുമാർ, ഫാ ജിത്തു തോമസ്, എം.വി അമ്പിളി, അനി സാബു തോമസ്, വി.റ്റി അജോമോൻ, സിന്ധു സന്തോഷ്, പ്രമോദ് കുമാർ.റ്റി, ബിനുമോൻ ഗോവിന്ദ്, അരുൺ കുമാർ, പ്രദീപ് കുമാർ, ചിത്ര രാമചന്ദ്രൻ,രാജീവ് മള്ളൂർ,ജോയൽ മാത്യു, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു. ബിനു കെ സാം നയിച്ച പരിശീലന ക്ലാസ് മെറിറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തി.

error: Content is protected !!