Trending Now

കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു

 

konnivartha.com:കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷനായുള്ള പൊതുജനാരോഗ്യ സമിതിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയായും. ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്റിനറി ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഹെൽത്ത് ഇൻസ്പെക്ടറിനെ ഹെൽത്ത് ഓഫീസറായി ആയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനാരോഗ്യനിയമം കർശനമായി നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പിൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി സമിതി രൂപീകരിച്ച് നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. നിലവിൽ ഉണ്ടായിരുന്ന മലബാർ ആക്ടിനും തിരു-കൊച്ചി ആക്ടിനും പകരമായാണ് പൊതുജനാരോഗ്യനിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം കൊതുക്ജന്യരോഗം പരത്തുന്ന സാഹചര്യം സൃഷ്ടിക്കുക, ജലമലിനീകരണം നടത്തി പകർച്ചവ്യാധി പകരുന്ന സാഹചര്യം ഉണ്ടാക്കുക, മനുഷ്യൻറെ ആരോഗ്യത്തിന് ഹാനീകരമാകുന്ന ഏതൊരു പ്രവർത്തിയും ഈ നിയമത്തിൽ പിഴയും പിഴയോടുകൂടി തടവും വ്യവസ്ഥ ചെയ്യുന്നു. 1000/- മുതൽ 50000/- രൂപ വരെ സ്പോട്ട് ഫൈൻ ഈടാക്കുന്നതിന് ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.. പൊതുജനാരോഗ്യത്തിന് ഹാനീകരമായ പ്രവർത്തനം നടത്തുന്നതായി ബോധ്യപ്പെട്ടാൽ ഏത് സമയത്തും സ്ഥലത്തും പരിശോധനകൾ നടത്തുന്നതിനും സ്ഥാപനത്തിൻറെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനും ഈ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്രകാരം. പബ്ലിക്ക് ഹെൽത്ത് ഓഫീസർമാർ സ്വീകരിക്കുന്ന ശിക്ഷാനടപടികൾ ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന സമിതിക്കോ ആരോഗ്യ വകുപ്പ് മന്ത്രി അദ്ധ്യക്ഷയായ സംസ്ഥാന പൊതുജനാരോഗ്യ സമിതിക്കോ പുനഃപരിശോധനാ അധികാരം ഉള്ളു.

ഈ നിയമ പ്രകാരം നടപടികളെ സിവിൽ കോടതി വ്യവഹാരങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. സമിതി അംഗങ്ങൾക്ക് നിയമം സംബന്ധിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോർജ്ജ് വിശദീകരിച്ചു. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് നിയമത്തെപ്പറ്റി ബോധവൽക്കരണം, സമൂഹ്യമാധ്യമങ്ങളിൽ പ്രചരണം, ഗ്രാമസഭയിൽ അജണ്ട എന്നിവ നൽകണമെന്ന് സമിതി അദ്ധ്യക്ഷയായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അനി സാബു തോമസ് നിർദ്ദേശിച്ചു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോർജ്ജ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി ഡാർലിംഗ്, ആയുർവേദ മെഡിക്കൽ ആഫീസർ ഡോ. അർച്ചന , ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ഇന്ദുബാല, കൃഷി ഓഫീസർ ശ്രീമതി അമ്പിളി സി എം, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബാബു എൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ദിപു റ്റി കെ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

error: Content is protected !!