Trending Now

പത്താമത് കോന്നി മെറിറ്റ്‌ ഫെസ്റ്റ് ജൂണ്‍ ഒന്നിന്

 

konnivartha.com: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പത്താമത് കോന്നി മെറിറ്റ്‌ ഫെസ്റ്റ് ജൂണ്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സെന്റ്‌ ജോര്‍ജ് മഹായിടവക ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിയ്ക്ക് രക്ഷാധികാരി അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും . മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ അഥിതിയായി പങ്കെടുക്കും എന്ന് ചെയര്‍മാന്‍ റോബിന്‍ പീറ്റര്‍ അറിയിച്ചു .

പത്ത് ,പ്ലസ് ടൂപരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ കോന്നി നിയോജകമണ്ഡലത്തില്‍ താമസിക്കുന്നവരോ കോന്നി നിയോജകമണ്ഡലത്തിലെ സ്കൂളില്‍ പഠിച്ചതോ ആയ വിദ്യാര്‍ഥികളെ ആണ് ആദരിക്കുന്നത് . സിവില്‍ സര്‍വീസ് പരീക്ഷകളില്‍ റാങ്ക് ജേതാക്കളെയും പുരസ്കരിക്കും 700 വിദ്യാര്‍ഥികളെ ഫെസ്റ്റില്‍ ആദരിക്കും .

error: Content is protected !!