Trending Now

യു.കെ, ജപ്പാന്‍, ജര്‍മ്മനി : നഴ്‌സ്, കെയര്‍ ടേക്കര്‍ ഒഴിവ്

 

konnivartha.com: യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള നോളജ് ഇക്കോണമി മിഷന്റെയും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെയും ഭാഗമായി ജര്‍മ്മനി, യു.കെ എന്നിവിടങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ജര്‍മ്മനിയില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 . യു.കെയില്‍ സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കേരള നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9645101080.

error: Content is protected !!