സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു

Spread the love

 

തൃശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56)ആണ് മരിച്ചത്. പെരിഞ്ഞനത്തെ സെയിന്‍ എന്ന ഹോട്ടലില്‍ നിന്ന് 178 പേര്‍ക്ക് ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതായാണ് പരാതി.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലർച്ചെയാണ് മരിച്ചത്.പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

Related posts