സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 28/05/2024 )

റാങ്ക് പട്ടിക നിലവില്‍ വന്നു

പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടെപ്പിസ്റ്റ് ( പാര്‍ട്ട് ഒന്ന് – നേരിട്ടുളള നിയമനം, കാറ്റഗറി നം. 725/2022), (പാര്‍ട്ട് രണ്ട് ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 726/2022) തസ്തികകളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഓവര്‍സീയര്‍ ഒഴിവ്

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പോളിടെക്നിക് സിവില്‍ ഡിപ്ലോമ, രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം

ടെന്‍ഡര്‍ ക്ഷണിച്ചു

അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് 2024 ജൂലൈ മുതല്‍ 2025 മാര്‍ച്ച് 31 വരെ ലാബ് റീഏജന്റസ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ഓര്‍ത്തോ ഇംപ്ലാന്റ്‌സ്, ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ്, സ്‌കാനിംഗുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ലിക്വഡ് മെഡിക്കല്‍ ഗ്യാസ്, പ്രിന്റിംഗ് ജോലികള്‍, ക്ലീനിംഗ് സാധനങ്ങള്‍, ബയോമെഡിക്കല്‍ വേസ്റ്റ് പ്ലാസ്റ്റിക് കവറുകള്‍, മെഡിസിന്‍, സി.റ്റി, എക്‌സറേ കവറുകള്‍, സി.റ്റി, എക്‌സറേ ഫിലിം, ടെലിറേഡിയോളജി തുടങ്ങിയവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 18 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 04734 223236.

പഠനോപകരണ സഹായം അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2024-2025 അധ്യയന വര്‍ഷത്തില്‍ പുതുതായി എല്‍.കെ.ജി, ഒന്നാം ക്ലാസ് അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷന്‍ നേടുന്ന സ്‌കൂളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം, പദ്ധതി അംഗത്തിന്റെ അംഗത്വ കാര്‍ഡ്, അംശദായ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (അംഗത്തിന്റെ പേരില്‍ മാത്രം ഉള്ളത്) എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 10 നു മുന്‍പായി ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2220248.

 

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കോഴഞ്ചേരി താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കുമുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് ഇലന്തൂർ ഈസ്റ്റ് ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നാളെ (29) രാവിലെ 9.30 മുതല്‍ ഉച്ചവരെ നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ ഏഴു മുതല്‍ ആരംഭിക്കും. ഡ്രൈവര്‍മാര്‍ ഡ്രൈവിംഗ് ലൈസന്‍സും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.

പത്തനംതിട്ട ആര്‍ടിഒ എച്ച്. അന്‍സാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സിവില്‍ ജഡ്ജും സെക്രട്ടറിയുമായ ബീനാഗോപാല്‍ ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി വി. അജിത്ത് മുഖ്യപ്രഭാഷണം നടത്തും. മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും സ്‌കൂള്‍ ബസ് സര്‍വീസില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരെയും ക്ലാസ്സില്‍ പങ്കെടുപ്പിക്കണം. ക്ലാസില്‍ പങ്കെടുക്കാത്ത ഡ്രൈവര്‍മാരെ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നതല്ല എന്ന് ആര്‍ടിഒ അറിയിച്ചു.

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ ജൂണ്‍ 10 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (കൊച്ചി സെന്റര്‍) അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. വൈകിട്ട് ആറു മുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

മൊബൈല്‍ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് , സോഷ്യല്‍ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍ , ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അവസാന തീയതി ജൂണ്‍ 10. വെബ്‌സൈറ്റ് www.keralamediaacademy.or-g. ഫോണ്‍: 8848277081, 0484-2422275, 2422068, 0471-2726275.

അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷശിഖരങ്ങളും വൃക്ഷങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനായി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ചു നീക്കി പഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണം. അല്ലാത്തപക്ഷം ഇതിന്‍ മേലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമപ്രകാരം ഉടമസ്ഥര്‍ക്കായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.