Trending Now

വേനല്‍ ചൂട് ഈ വീട്ടില്‍ ഇല്ല ; കോന്നിയിലെ ഈ വീട്ടില്‍ കുളിര്‍മ്മ മാത്രം

 

konnivartha.com: ചുട്ടുപൊള്ളുന്ന അന്തരീക്ഷം . രാത്രി പോലും വേവ് . കേരളം വെന്ത് ഉരുകുമ്പോള്‍ ഈ വീടും പരിസരവും തികച്ചും പ്രകൃതിയുടെ തണലില്‍ ആണ് .ഇവിടെ ചൂടില്ല . കുളിര്‍മ്മ മാത്രം . വരിക ഈ പറമ്പിലേക്ക് .ഏവര്‍ക്കും സ്വാഗതം .

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമാണ് ഈ വീട്ടുടമയ്ക്ക് ഉള്ളത് . പേര് സലില്‍ വയലാത്തല . ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ ജനകീയന്‍ . വായന ശാലയുടെ അമരക്കാരന്‍ . കോന്നി പബ്ലിക്ക് ലൈബ്രറിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്കരിച്ച ആള്‍ .ഒപ്പം സഹകരണ പ്രസ്ഥാനങ്ങളെ വളര്‍ത്തി വലുതാക്കി  നാടിന് നന്മ ചെയ്ത സഹകാരി .

നാട്ടില്‍ വൃക്ഷങ്ങള്‍ വേണം എന്ന് പറയുന്ന പ്രകൃതി സ്നേഹി . ഈ വീട്ടിലേക്കു കടന്നു വരിക . ഈ കുടുംബം പൂര്‍ണ്ണമായും പ്രകൃതിയെ സ്നേഹിച്ചതിന്‍റെ ഫലം പ്രകൃതി തിരിച്ചു നല്‍കുന്നു . ഈവീട്ടിലും പറമ്പിലും സൂര്യ കോപം ഇല്ല . കാരണം ചുറ്റും വളര്‍ന്നു പന്തലിച്ച വട വൃഷം . സദാ സമയവും ഈ പറമ്പില്‍ കുളിര്‍മ . ഏറെ ശുദ്ധ വായു . മണ്ണില്‍ സൂക്ഷ്മ ജീവികള്‍ വിഹരിക്കുന്നു . മരങ്ങളില്‍ നിറയെ കായ ഫലം .അത് കഴിക്കാന്‍ ജീവ ജാലങ്ങള്‍ .തികച്ചും പ്രകൃതി സംരക്ഷണം ഉറപ്പു വരുത്തിയ ഈ വീട് കാണുക .

 

ചൂടില്‍ നിന്നും ആശ്വാസം പകരാന്‍ ഓടി എത്തുവാന്‍ പറ്റിയ ഇടം . ഈ കുളിര്‍മ്മ ഒന്ന് നേരിട്ടു കാണുക . ഏവര്‍ക്കും സ്വാഗതം . കോന്നി മങ്ങാരത്തിന്‍റെ ഐശ്വര്യം ആണ് ഈ വീട് . കാരണം വൃക്ഷ സംരക്ഷണം ആണ് ഈ വീട്ടില്‍ ഉള്ളവരുടെ ആശയം .സ്വന്തം വീട്ടില്‍ നിന്നും ആശയം ജനതയ്ക്ക് പകര്‍ന്നു നല്‍കുന്നു . ഈ വീട്ടില്‍ ഉഷ്ണ തരംഗം ഇല്ല . ചൂടിന്‍റെ കാഠിന്യം ഇല്ല ,സദാ സമയവും പ്രകൃതി ഒരുക്കിയ തണുപ്പ് മാത്രം . വരിക ,ഈ വീട് കാണുക ..അനുഭവിച്ചു അറിയുക.

കാക്കയും ,കുയിലും , തത്തയും ,വേഴാമ്പലും , അണ്ണാനും ,മറ്റു പക്ഷികളും ഈ വീട്ടു പറമ്പിലെ മരങ്ങളില്‍ കൂട് കൂട്ടി . മണ്ണില്‍ വിരകളും ഇഴ ജന്തുക്കളും ഉണ്ട് . ചീവീടിന്‍റെ ശബ്ദം കേള്‍ക്കണം എങ്കില്‍ മരങ്ങളുടെ മര്‍മ്മര ശബ്ദം കേള്‍ക്കണം എങ്കില്‍ തികച്ചും പ്രകൃതിയില്‍ അലിയണം എങ്കില്‍ കടന്നു വരിക . കോന്നി ചൈനാമുക്കിലെ ഈ വീട്ടിലേക്ക് . പ്രകൃതി സംരക്ഷണം ഇവിടെ നിന്നും പഠിക്കുക . നേരിട്ടു പഠിക്കുക . ഇതാണ് മാതൃകാ കുടുംബം . ഈ കുളിര്‍മ്മ നേരിട്ടു ആസ്വദിക്കുക .കുളിര്‍മ്മ ഉള്ള മണ്ണില്‍ പാദം ഊന്നാം …

error: Content is protected !!