Trending Now

മരിച്ചയാളിന്‍റെ പേരില്‍ വോട്ടുചെയ്ത സംഭവം:പോളിംങ് ഉദ്യോഗസ്ഥര്‍ക്കും ബിഎല്‍ഒ യ്ക്കും സസ്പെന്‍ഷന്‍

Spread the love

 

konnivartha.com: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ മരിച്ചയാളിന്റെ പേരില്‍ വോട്ടുചെയ്ത സംഭവത്തില്‍ പോളിംങ് ഉദ്യോഗസ്ഥരേയും ബിഎല്‍ഒ യെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസറും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

ആറന്മുള അസംബ്ലി മണ്ഡലത്തില്‍ 144-ാം നമ്പര്‍ ബൂത്തില്‍ ജോര്‍ജിന്റെ ഭാര്യ അന്നമ്മയുടെ (സീനിയര്‍ സിറ്റിസണ്‍) വോട്ട് ഹോം വോട്ടിംഗ് നടപടിയില്‍ തെറ്റായി വോട്ടു ചെയ്ത സംഭവത്തിലാണ് നടപടി. സ്പെഷ്യല്‍ പോള്‍ ഓഫീസര്‍മാരായ എ ദീപ (കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്സി), കല എസ് തോമസ് ( മണ്ണങ്കരചിറ ജിയുപിഎസ്) ബൂത്ത് ലെവല്‍ ഓഫീസര്‍ പി അമ്പിളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മരണപെട്ട അന്നമ്മയുടെ വോട്ട് തെറ്റായി മാത്യൂവിന്റെ ഭാര്യ അന്നമ്മ ചെയ്തിരുന്നു. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

error: Content is protected !!