Trending Now

ഡോ:തോമസ് ഐസക്കിന് റാന്നി മണ്ഡലത്തിൽ ആവേശകരമായ സ്വീകരണം

Spread the love

 

konnivartha.com: റാന്നി: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയായ റാന്നി മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ശനിയാഴ്ച്ച രാവിലെ തോമ്പി കണ്ടത്ത് നിന്നും ആരംഭിച്ച പര്യടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

വെച്ചുച്ചിറ . കൊല്ലമുള. പമ്പാവാലി. പെരുനാട് ‘മേഖലകളിലെ പര്യടശേഷം വൈകുന്നേരം കോട്ടൂപ്പാറയിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പുസ്തകങ്ങളും പൂക്കളും നല്കിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.

വിവിധ കേന്ദ്രങ്ങളിൽ എൽ ഡി എഫ് നേതാക്കളായ ചിറ്റയം ഗോപകുമാർ. രാജു ഏബ്രഹാം. എം. എൽ എ മാരായ പ്രമോദ് നാരായണൻ . കെ. യു ജനീഷ് കുമാർ.പി. ആർ പ്രസാദ് ,ജോജോ കോവൂർ, ആലിച്ചൻ ആറൊന്നിൽ,പി.എസ് മോഹൻ, അമൽ ഏബ്രഹാം. ബിനു തെള്ളിയിൽ. എസ്. ഹരിദാസ്. അഡ്വ റോഷൻ റോയി മാത്യു. കോമളം അനിരുദ്ധൻ. ടി.എൻ ശിവൻകുട്ടി. ജോർജ് ഏബ്രഹാം. ബോബി കാക്കാനപ്പള്ളിൽ. സന്തോഷ് കെ ചാണ്ടി. ലീലാഗംഗാധരൻ. പ്രസാദ് എൻ ഭാസ്കരൻ,ബെന്നി പുത്തൻപറമ്പിൽ. റിൻ്റോ തോപ്പിൽ . കെ ജി റോയി . എസ് ആർ സന്തോഷ്കുമാർ’ മോഹൻരാജ് ജേക്കബ്. മിഥുൻമോഹൻ . റോബിൻ കെ തോമസ്. പി.എം സാബു . സി എസ് സുകുമാരൻ’ അലൻ ചേകോട്ട്, ജേക്കബ് പുന്നൂസ് വളയനാട്ട്, ജോജി കൊല്ലമുള,സിറിയക് തോമസ്,സാബു പമ്പാവാലി തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!