Trending Now

മീഡിയ, എംസിഎംസി ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 26):പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിച്ച് തുടര്‍ നടപടി

 

konnivartha.com: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച മീഡിയ സെന്ററിന്റെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി (എംസിഎംസി) സെല്ലിന്റെയും ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 26) ന് രാവിലെ 10.30 ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.

തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുകയും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുകയുമാണ് എംസിഎംസിയുടെ ചുമതല. എഡിഎം ജി സുരേഷ്ബാബു, ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) സി പത്മചന്ദ്രകുറുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!