Trending Now

ഒറ്റ ക്ലിക്കില്‍ പോളിംഗ് ബൂത്ത് അറിയാം

 

konnivartha.com: ലോക സഭാ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും തങ്ങളുടെ പോളിംഗ് ബൂത്തുകള്‍ കണ്ടെത്താനുള്ള സൗകര്യം ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

https://electoralsearch.eci.gov.in എന്ന കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്താല്‍ പോളിംഗ് ബൂത്ത് കണ്ടെത്താം.

അല്ലെങ്കില്‍ വോട്ടറുടെ പേര്, വയസ്, ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയും വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി നല്‍കിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന കോഡ് കൃത്യമായി നല്‍കണം.

ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും ഹെല്‍പ് ലൈന്‍ നമ്പറായ 1950ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.