Trending Now

ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു:വയനാട്ടിൽ കെ സുരേന്ദ്രൻ

Spread the love

 

ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.

 

നടി കങ്കണ റണാവത്ത് മണ്ഡിയിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്തൻപൂരിലെ സ്ഥാനാർത്ഥിയാണ്. ബിജെപിയിൽ ചേർന്ന നവീൻ ജിൻഡൽ കുരുക്ഷേത്ര സ്ഥാനാർഥി. അതുൽ ഗാർഗ്‌ ഗാസ്യാബാദിൽ നിന്നും ജിതിൻ പ്രസാദ പീലിബിത്തിൽ നിന്നും ജനവിധി തേടും.

ജാർഖണ്ഡിലെ ധൂംകയിൽ സിത സോറൻ, സമ്പൽപുരിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, തിരുപ്പതിയിൽ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാർത്ഥികളാണ്. അഞ്ചാംഘട്ടത്തിൽ 111 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ 20 ലോക സഭാ മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു.

error: Content is protected !!