Trending Now

മെഡിക്കൽ ലാബ് ഓണേഴ്സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

 

konnivartha.com: മെഡിക്കൽ ലാബ് ഓണേഴ്സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു. ക്ലിനിക്കൽ എസ്റ്റാബ്മെന്റ് ബില്ലിലെ മിനിമം സ്റ്റാൻഡേർഡുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണം, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കണം, ആരോഗ്യ രോഗ നിർണയരംഗത്ത് സ്വദേശ- വിദേശ കുത്തകളുടെ കടന്നുകയറ്റം തടയണം, സാധാരണക്കാർക്ക് മിതമായ നിരക്കിൽ രോഗനിർണയം സാധ്യമാകുന്ന ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം, 2011 ൽ സർക്കാർ ഓർഡിനൻസ് ആയി കൊണ്ടുവന്ന പാരാമെഡിക്കൽ കൗൺസിൽ ബിൽ നിയമമാക്കി, നിലവിൽ ജോലി ചെയ്തു വരുന്ന ലാബ് ടെക്നീഷ്യന്മാർക്ക് ജോലി ഉറപ്പുവരുത്തണമെന്നും മെഡിക്കൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എസ് . വിജയൻപിള്ള സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. വ്യക്തിത്വ വികസനത്തിൽ ലാബ് ഉടമകൾക്കും ടെക്‌നിഷ്യന്മാർക്കും ഉള്ള പങ്ക് എന്ന വിഷയത്തിൽ റ്റി . രഞ്ജിത്, മലേറിയ &ടി ബി വിഷയത്തിൽ ആൻസി ഭാസ്‌ക്കറും ക്ലാസുകൾ നടത്തി. ജില്ലാ സെക്രട്ടറി അനിൽ കെ രവി, ട്രഷറാർ ബിനോയ്‌ തോമസ്, നൗഷാദ് മേത്തർ, നിമിഷ ദാസ്, എൽസി ജേക്കബ്, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ
വിഷ്ണു പി. വി (പ്രസിഡന്റ്‌) ,എൽസി ജേക്കബ്, ഷാജി വര്ഗീസ് (വൈസ് പ്രസി.), അനിൽ കെ. രവി (സെക്രട്ടറി ), ശ്രീജ വിനോദ്, പ്രീത എസ്. നായർ (ജോയിന്റ് സെക്രട്ടറി ), ബിനോയ്‌ തോമസ്(ട്രഷറാർ)