Trending Now

പത്തനംതിട്ട ജില്ലയില്‍ ജോലി ഉറപ്പ് :പ്രായം പ്രശ്നം അല്ല : ജോബ്‌ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യുക

 

konnivartha.com: പ്രായം എന്തുമാകട്ടെ ജോലി ഇല്ലെന്നു കരുതി വിഷമിക്കണ്ട .പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഉള്ള ഏതൊരു പ്രായക്കാര്‍ക്കും ജോലി ഉറപ്പ് തരുന്നു . തൊഴിലന്വേഷകരും തൊഴിൽദായകരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം ആണ് ഉറപ്പ് വരുത്തുന്നത് . ഇതിന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയമസഭാ മണ്ഡലം,ആറന്മുള നിയമസഭാ മണ്ഡലം,കോന്നി നിയമസഭാ മണ്ഡലം,റാന്നി നിയമസഭാ മണ്ഡലം,അടൂര്‍ നിയമസഭാ മണ്ഡലം എന്നിവിടെ ജോബ്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് .

 

കേരള നോളജ് ഇക്കോണമിഷൻ, കുടുംബശ്രീ, കില എന്നിവയുമായി ചേർന്ന് ‘വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ’ എന്ന പദ്ധതി നടപ്പാക്കി വരികയാണ്.

യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ഉറപ്പ് വരുത്തുന്നു .വിദ്യാഭ്യാസം ലഭിച്ച തൊഴിൽരഹിതർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തി കൊടുക്കുകയും പരിശീലനങ്ങളിലൂടെ തൊഴിൽ നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് വിജ്ഞാന പത്തനംതിട്ടയുടെ ലക്ഷ്യങ്ങളിൽ ഒന്ന്.ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സഹായകമായി സ്പോട്ട് സൗകര്യവും ലഭ്യമാണ്.

കോൺടാക്റ്റ് വിവരങ്ങൾ ( www.konnivartha.com) 

തിരുവല്ല നിയമസഭാ മണ്ഡലം –
Job Station – പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് :8714699500

ആറന്മുള – നിയമസഭാ മണ്ഡലം
Job Station -കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് :8714699495

കോന്നി- നിയമസഭാ മണ്ഡലം
Job Station -കോന്നി മിനി സിവിൽ സ്റ്റേഷൻ: 8714699496

റാന്നി നിയമസഭാ മണ്ഡലം
Job Station -റാന്നി ബ്ലോക്ക്പഞ്ചായത്ത് :8714699499

അടൂര്‍ നിയമസഭാ മണ്ഡലം
Job Station – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് :8714699498

error: Content is protected !!