Trending Now

തൊഴിൽമേള മാർച്ച് – 2ന് കഴക്കൂട്ടത്ത്

 

കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്ര സംഘാതനുമായി ചേർന്ന് 2024 മാർച്ച് 2 ന് തൊഴിൽ മേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നട‌ക്കുന്ന തൊഴിൽ മേള രാവിലെ 9 .30 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

50-അധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻമന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി തൊഴിൽദായക പദ്ധതി, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ നടക്കും.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 9 മണിക്ക് കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് എതിർവശത്തുള്ള സ്കിൽ ട്രെയിനിംഗ് സെൻ്ററിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 8301834866 ,8301854866 എന്നീ നമ്പറുകളിൽ ലഭ്യമാണ്. താൽല്പര്യമുള്ള തൊഴിൽ ഉടമകൾ 9495387866, 9447024571 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

error: Content is protected !!