സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വീടിന്റെ വയറിങ്ങ്, ഹോസ്പിറ്റല്‍ വയറിങ്ങ്, തീയറ്റര്‍ വയറിങ്ങ്, ലോഡ്ജ് വയറിങ്ങ്, ടു വേ സ്വിച് വയറിങ്ങ്, ത്രീ ഫേസ് വയറിങ്ങ് എന്നിവയുടെ സൗജന്യ സര്‍ട്ടിഫിക്കറ്റ് അധിഷ്ടിത പരിശീലനം ഉടന്‍ ആരംഭിക്കും. കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04682270243, 8330010232 എന്ന നമ്പറുകളില്‍ ഉടനെ പേര് രജിസ്റ്റര്‍ചെയ്യണം.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 28ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു.
ഫോണ്‍ : 9447556949.
വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ രണ്ട് ജോബ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ( ഫെബ്രുവരി27)
ആറന്മുള മന്ത്രി വീണ ജോര്‍ജും റാന്നിയില്‍ പ്രമോദ് നാരായണന്‍ എം എല്‍ എയും ഉദ്ഘാടനം ചെയ്യും.
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ( ഫെബ്രുവരി27)രണ്ട് ജോബ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യും. ആറന്മുള, റാന്നി നിയോജക മണ്ഡലങ്ങളിലാണ് ജോബ്‌സ്റ്റേഷന്‍ ആരംഭിക്കുന്നത്. ആറന്മുള ജോബ് സ്റ്റേഷന്‍ ആരോഗ്യ – വനിതാ,ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
റാന്നിയിലെ ജോബ് സ്റ്റേഷന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനു ശേഷം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ വിജ്ഞാന പഞ്ചായത്തുകള്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗവും ചേരും.
ആറന്മുള നിയോജക മണ്ഡലത്തില്‍ 2.30 ന് കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും റാന്നി നിയോജകമണ്ഡലത്തില്‍ രാവിലെ 10 30 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് ഉദ്ഘാടന പരിപാടിയും ആലോചനാ യോഗവും.
അടൂര്‍ നിയോജക മണ്ഡലത്തിലെ ആലോചനാ യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് മൂന്നിന് ചേരും. മണ്ഡലത്തിലെ ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ചു.
മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി പത്തനംതിട്ട ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട -ഉറപ്പാണ് തൊഴില്‍ പദ്ധതി. പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകര്‍ക്ക് അറിയുന്നതിനും അതിനായി അവരെ സഹായിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ജോബ് സ്റ്റേഷനുകള്‍.
തിരുവല്ല, അടൂര്‍, കോന്നി എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും അവിടെ ഉണ്ടാകും. പരിപാടിയില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍, നിയോജകമണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏറത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ( ഫെബ്രുവരി 27)
ഏറത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം( ഫെബ്രുവരി 27) രാവിലെ 10 ന് ചൂരക്കോട് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിര്‍വഹിക്കും.
2023-24 ഭിന്നശേഷിക്കാര്‍ക്ക് സഹായക ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്