Trending Now

അച്ചന്‍കോവില്‍ നദിയിലെ ഈട്ടിമൂട്ടില്‍ കടവില്‍ നീര്‍നായ്ക്കള്‍

 

konnivartha.com: അച്ചന്‍കോവില്‍ നദിയിലെ കോന്നി ഈട്ടിമൂട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കടവില്‍ പതിനഞ്ചോളം നീര്‍നായ്ക്കളെ കണ്ടെത്തി . പ്രമാടം പഞ്ചായത്ത് വെട്ടൂര്‍ വാര്‍ഡ്‌ മെമ്പര്‍ ശങ്കര്‍ വെട്ടൂര്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ആണ് കൂട്ടമായുള്ള നീര്‍നായ്ക്കളെ കണ്ടത് . ചെറുതും വലുതുമായ നീര്‍നായ്ക്കള്‍ സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും ആണ് അച്ചന്‍കോവില്‍ നദിയില്‍ ഇറങ്ങി ഇരപിടിക്കുന്നത് കണ്ടത് .

കുളിയ്ക്കാന്‍ ഇറങ്ങുന്ന ആളുകളുടെ കാലില്‍ കടിക്കാന്‍ ഉള്ള സാധ്യത ഉണ്ട് . മുന്‍പ് ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നിരവധി ആളുകളെ നീര്‍ നായ കടിച്ചിരുന്നു . നദിയിലെ ‘കടുവ’യായി കണക്കാക്കുന്ന ജീവിയാണിത്.

ചാലിയാർ, ഭാരതപ്പുഴ, മീനച്ചിൽ ഉൾപ്പെടെയുള്ള നദീതീരങ്ങളിൽ മനുഷ്യനും നീർനായ്ക്കളും തമ്മിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വനഗവേഷണകേന്ദ്രം മുന്‍പ് പഠനത്തിന്‍റെ ഭാഗമായി അറിയിപ്പ് നല്‍കിയിരുന്നു .

അച്ചന്‍കോവില്‍ നദിയിലെ കോന്നി ഈട്ടിമൂട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കടവില്‍ കണ്ടെത്തിയ നീര്‍ നായ്ക്കളെ കൂട് വെച്ചു പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു . ആക്രമണ കാരികളായ നീര്‍ നായ്ക്കള്‍ നദിയിലെ മത്സ്യത്തെ ആണ് വേട്ടയാടുന്നത് എങ്കിലും കുളിക്കാന്‍ ഇറങ്ങുന്നവരുടെ കാലില്‍ കടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ വനം വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം .

അച്ചൻകോവിൽ നദിയിലെ ചിറ്റൂർ കടവിലും നീർനായെ കണ്ടു

അച്ചൻകോവിൽ നദിയിലെ ചിറ്റൂർ കടവിലും നീർനായെ കണ്ടു. വനം വകുപ്പ് നടപടി തുടങ്ങിയില്ല. അവർ ഉറക്കം. വാർത്ത കൊടുത്തിട്ട് മണിക്കൂർ ആയി. കോന്നി വന പാലകർ അറിഞ്ഞിട്ടും നിസ്സാരമായി കാണുന്നു. ഇതിനെ പേടിക്കണം. കാലിൽ കടിക്കും. അച്ചൻ കോവിൽ നദിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകൾ ആണ് നദീതീരത്ത് ഉള്ളത്. അതിനാൽ നദിയിൽ കുളിക്കുന്നവർ ആണ്. നീർനായ വനം വകുപ്പിന്റെ സംരക്ഷണ ജീവി ആണ്. അതിനാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വനം വകുപ്പ് നദിയിൽ വല ഇട്ടു ഇവയെ പിടിക്കണം. കായലിൽ കൊണ്ട് വിടണം.

 

നീർനായ

സസ്തനികളിലെ ഒരു കുടുംബമായ മസ്റ്റെലൈഡിലെ ഉപകുടുംബമാണ് നീർനായ (Lutrinae , Otter) മാംസഭോജികളായ ഇവ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവയാണ്. മനുഷ്യരിൽ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന നീർനായകൾക്ക് മണത്തറിയാനുള്ള ശേഷി കൂടുതലാണ്.

ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടൽക്കാടുകളോ ആണ്‌ നീർനായകളുടെ പാർപ്പിടം. നദികളിലും വയലുകളിലും കായലുകളിലും ഒക്കെ ഇരതേടുന്ന നീർനായകളെ കാണാം. ചില വർഗ്ഗങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ കടൽ ജലത്തിലും ജീവിക്കുന്നു. മത്സ്യം, തവള, ഇഴജന്തുക്കൾ, ഞണ്ട് തുടങ്ങിയവയാണ്‌ മുഖ്യാഹാരം.ഇവയിൽ സ്മൂത്ത്-കോട്ടഡ് നീർനായ, മല നീർനായ എന്നിവയെ കേരളത്തിലെ നദികളിലും കായലുകളിലും കാണാം.

error: Content is protected !!