
konnivartha.com: കൃഷിയിടത്തിലിറങ്ങിയ കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി.കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്.
റബര്‍ ടാപ്പിങ്ങിനു പോയ യുവാവാണ് കടുവയെ കണ്ടത്.കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ അനുമതി തേടിയിട്ടുണ്ട്.
കഴുത്തിൽ കമ്പി കുടുങ്ങിയ നിലയിലാണ് കടുവയുള്ളതെന്നാണ് വിവരം.ആരും കടുവയുള്ള സ്ഥലത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.