സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നത് : ഡപ്യൂട്ടി സ്പീക്കര്‍
സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നതാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കരുത്ത്സാധാരണക്കാരുടെ ശബ്ദമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ബജറ്റ് പുതുയുഗ പ്രഭാവം സൃഷ്ടിക്കുന്നതും നവകേരള സൃഷ്ടിക്കായി പിന്നോക്കക്കാരെയാകെ നവധാരയിലേക്ക് നയിക്കുന്നതുമാണ്. പുതിയ ആശയങ്ങളും പദ്ധതികളുമുള്‍പ്പെടെ കാലികമായ കാഴ്ചപ്പാടോടുകൂടിയ വ്യത്യസ്തമായ ബജറ്റാണ് കേരളത്തിന്റേത്. മികച്ച തൊഴില്‍ ദാതാവായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നെല്‍വയലുകളുടെ സംരക്ഷണത്തിനായി തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കിയതുവഴി നെല്‍വയലുകള്‍ക്ക് രൂപഭേദം വരുത്തുന്നത് വലിയതോതില്‍ തടയാനായി.
സര്‍ക്കാര്‍ വിവിധ വകുപ്പുകളിലൂടെ അടിസ്ഥാന വികസനത്തിലും സാമൂഹിക പരിരക്ഷയിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു.
സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ പ്രവേശനം
ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തൊഴില്‍ നൈപുണി വികസന കേന്ദ്രത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. പത്താംക്ലാസ് വിജയിച്ച 15 നും 23 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 25. പ്രവേശനം സൗജന്യം. അപേക്ഷ ഫെബ്രുവരി 19 ന് അകം സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9446556126.
ട്രൈബല്‍ കോളനി സന്ദര്‍ശനം
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഫുഡ് കമ്മീഷന്‍ ഫെബ്രുവരി 13,14,15 തീയതികളില്‍ കോന്നി, റാന്നി താലൂക്കുകളിലെ ളാഹ, ഗവി പൊന്നമ്പലമേട് എന്നിവിടങ്ങളിലെ ട്രൈബല്‍ കോളനിയില്‍ സന്ദര്‍ശനം നടത്തും.
ജില്ലാ ആസൂത്രണ സമിതി യോഗം 14 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 50 വയസ്. ഫോണ്‍ :04682 344823,2344803
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആവശ്യത്തിന് ഫ്ളോര്‍ ക്ലീനര്‍, ഹാന്‍ഡ് വാഷ്, ടോയ്ലെറ്റ് ക്ലീനര്‍ , ഗ്ലാസ് ക്ലീനര്‍, ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷന്‍ തുടങ്ങിയ ക്ലീനിംഗ് മെറ്റീരിയല്‍സ് മാര്‍ച്ച് ഒന്നുമുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 37 എസി മെഷീനുകളുടെ അറ്റകുറ്റപണികള്‍ക്ക് മാര്‍ച്ച് ഒന്നിന് എഎംസി എടുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആവശ്യത്തിന് ജൈവമാലിന്യ കവര്‍ മാര്‍ച്ച് ഒന്നുമുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായവ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒ. പി. വിഭാഗത്തിലേക്ക് മാര്‍ച്ച് ഒന്നു മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ ഒ.പി. /കാഷ്വാലിറ്റി ടിക്കറ്റുകള്‍ /ബില്‍ പേപ്പര്‍ (അച്ചടിച്ച കമ്പ്യൂട്ടര്‍ ഷീറ്റുകള്‍) വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍. 0468 2214108.
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ് കോഴ്സ് ഉടന്‍ ആരംഭിക്കുന്നു. താല്‍പ്പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ 04682270243, 08330010232 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഖാദി പ്രദര്‍ശന വിപണന മേള
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഖാദി തുണിത്തരങ്ങളുടേയും ഗ്രാമവ്യവസായ ഉത്പന്നങ്ങളുടേയും പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക അധ്യക്ഷനായിരുന്നു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍, അസി.രജിസ്ട്രാറര്‍ റ്റി.എസ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ ഏരിയായില്‍ ബേബികെയര്‍ കിഡ്സ് ഷോപ്പിന് സമീപത്ത് ക്രമീകരിച്ചിരിക്കുന്ന സെയില്‍സ് വാഹനത്തില്‍ വിവിധ ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുള്ളതായും മേള 18 വരെ ഉണ്ടായിരിക്കുന്നതാണെന്നും പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
പരീക്ഷാ കൗണ്‍സിലിംഗ് (13)
സ്‌കോള്‍ കേരള മുഖാന്തിരം 2023-25 ബാച്ചില്‍ രജിസ്ട്രേഷന്‍ നേടി പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പരീക്ഷ സംബന്ധമായ ആശങ്കകള്‍ ഇല്ലാതാക്കുന്നതിന് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പ്രാപ്തരാക്കാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സുമായി ചേര്‍ന്ന് സ്‌കോള്‍ കേരള കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. (13) മുട്ടത്തുകോണം എസ്എന്‍ഡിപി എച്ച്എസ്എസില്‍ ഒരു മണിക്ക് നടക്കുന്ന കൗണ്‍സിലിംഗ് ക്ലാസില്‍ സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍. 0471 2342271
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ദിനാചരണത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികളുടെ സംഗമമാണ് പുതിയകാവ് എച്ച് എസില്‍ നടന്നത്. ഭക്ഷണ സാമഗ്രികള്‍ അടങ്ങുന്ന കിറ്റിന്റെ വിതരണവും കലാപരിപാടികളും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി ഫിലിപ്പ്, എന്‍.എസ് ഗിരീഷ് കുമാര്‍, ജെ. പ്രീതിമോള്‍, തോമസ് ബേബി, പി. വൈശാഖ്, ജിജോ ചെറിയാന്‍, കെ. മായദേവി, ഗ്രേസി അലക്സാണ്ടര്‍, നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂലി ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ. അഭിനാഷ് ഗോപന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹൈടെക് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും
സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ കുട്ടികളെ പഠന തല്‍പരരാക്കുന്നുവെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കിഴക്കുപുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. എംഎല്‍എ ആസ്തി വികസന ഫണ്ട് 14 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലാപ്ടോപ്പുകള്‍, ഒഎച്ച്പി, മൈക്രോ ഫോണുകള്‍, സ്പീക്കറുകള്‍ എന്നിവ നവീകരിച്ച ക്ലാസ് റൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ സ്‌കൂള്‍ ശാസ്ത്രമേളകളില്‍ ജില്ലയെ പ്രതിനിധീകരിച്ച് മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കിയ ജൂലിയറ്റ് ജോസ് , നൗഫല്‍ നിഷാന്‍ എന്നിവര്‍ക്കുള്ള അനുമോദനവും നല്‍കി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എംസി ചെയര്‍മാന്‍ എം സജി, അംഗങ്ങളായ ബി ജയകുമാര്‍, റിഷിനാഥ്, ബി ബിജു ഹെഡ്മാസ്റ്റര്‍ ജി മോഹനന്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വലിയ മുന്നേറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് : ഡപ്യൂട്ടി സ്പീക്കര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ മുന്നേറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍ കൃഷി,
ആരോഗ്യം എന്നിവക്ക് മുന്‍ഗണന
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെ എല്ലാ മേഖലയുടെയും സമഗ്ര വികസനത്തിനായി 27.99 കോടി രൂപയുടെ വരവും 27.68 കോടി രൂപയുടെ ചിലവും 30,68,980 ലക്ഷം രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. കര്‍ഷകര്‍ക്ക് ജൈവവളം നല്‍കുന്നതിന് പതിനഞ്ച് ലക്ഷം രൂപയും ജനസേചന പടുതാകുളത്തിന് ഒരു ലക്ഷം രൂപയും കാലീത്തീറ്റ സബ്സിഡിക്കായി ഏഴ് ലക്ഷം രൂപയും കന്നുകാലികള്‍ക്കുള്ള ധാതു ലവണത്തിനായി രണ്ടര ലക്ഷം രൂപയും കറവ പശു വിതരണത്തിനായി നാലര ലക്ഷം രൂപയും മൃഗാശുപത്രികള്‍ക്കു മരുന്നു വാങ്ങുന്നതിന് നാലു ലക്ഷം രൂപയും നീക്കി വച്ചു. തരിശ് ഭൂമികള്‍ റബ്ബര്‍ തോട്ടം മാതൃകയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും കാലാവസ്ഥ വ്യതിയാനം തടയുവാനും ഫലവൃക്ഷ തോട്ടങ്ങള്‍ പിടിപ്പിക്കുന്നതിന് ടോക്കണായി രണ്ട് ലക്ഷം രൂപയും മണ്ണ് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയും മുറ്റത്ത് ഒരു മീന്‍ തോട്ടത്തിന് നാല്‍പതിനായിരം രൂപയും അലങ്കാരം മത്സ്യകൃഷിക്ക് അന്‍പതിനായിരം രൂപയും നീക്കി വെച്ചിട്ടുണ്ട്. ദുരന്തനിവാരണ കാലാവസ്ഥാ വ്യതിയാന പദ്ധതികളുടെ ഭാഗമായി അംഗണവാടികളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ മാറ്റി ഹീറ്റ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിനായി 10 ലക്ഷം രൂപയും, അങ്കണവാടി പോഷകാഹാരത്തിന് 10 ലക്ഷം രൂപയും ദുരന്തനിവാരണ കാലാവസ്ഥ വ്യതിയാനം ഡി.പി.ആര്‍ പരിഷ്‌കരണത്തിനായി അമ്പതിനായിരം രൂപയും വകയിരുത്തി. വനിത ക്ഷേമത്തിന് കമ്മ്യുണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് 1,70,000 രൂപയും വനിതകള്‍ക്ക്് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും കരാട്ടെ പരിശീലനം നല്‍കുന്നതിനായി ഒരു ലക്ഷം രൂപയും മട്ടുപ്പാവ് കൃഷിക്കായി ചട്ടികള്‍ നല്‍കുന്നതിന് ആറര ലക്ഷം രൂപയും കുടുംബശ്രീ അംഗങ്ങള്‍ക്ക് മുട്ടക്കോഴി വിതരണത്തിനായ് മൂന്നര ലക്ഷം രൂപയും ഹൈബ്രിഡ് പച്ചക്കറികള്‍ നല്‍കുന്നതിന് രണ്ട് ലക്ഷം രൂപയും നീക്കിവെച്ചു. ഭിന്നശേഷിക്കാര്‍ക്ക്് സ്‌കോളര്‍ഷിപ്പായി 10 ലക്ഷം രൂപയും, സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും കലാകായിക മേള നടത്തുന്നതിന് 45,000 രൂപയും പാലിയേറ്റീവ് കെയറിനായി 12 ലക്ഷം രൂപയും വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും വകയിരുത്തി.
കുട്ടികളുടെ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ക്കായി ഒരു ലക്ഷം രൂപയും സ്ത്രീകളിലും പെണ്‍കുട്ടികളിലും അനീമിയ കണ്ടെത്തുന്നതിന് രണ്ട് ലക്ഷം രൂപയും, ആയുര്‍വേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് നാലു ലക്ഷം രൂപയും ഹോമിയോ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് ഒന്നര ലക്ഷം രൂപയും നീക്കിവെച്ചു. അങ്കണവാടി കുട്ടികളുടെ കലാകായിക മേള നടത്തുന്നതിന് 15,000 രൂപയും ബജറ്റ് തുകയുടെ 20 ശതമാനം ലൈഫ് പദ്ധതിയ്ക്കായും മാറ്റി വെച്ചു. ഭവന പുനരുദ്ധാരണത്തിനായി 37.5 ലക്ഷം രൂപയും, അതി ദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാനിന് ഒരു ലക്ഷം രൂപയും നീക്കി വച്ചു. മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്താന്‍ ക്യാമറ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപയും 15 സെന്റിന് താഴെ ഉള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബയോ ബിന്നുകള്‍ സ്ഥാപിക്കുന്നതിന് 13 ലക്ഷം രൂപയും ബെയിലിംഗ് മെഷീന്‍ വാങ്ങുന്നതിന് ഏഴ് ലക്ഷം രൂപയും, കുടിവെള്ളസംരക്ഷണത്തിന്റെ ഭാഗമായി കിണറുകള്‍ക്ക്് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് എട്ട് ലക്ഷം രൂപയും എംസിഎഫ് നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് ഏഴ് ലക്ഷം രൂപയും വകയിരുത്തി. ടൂറിസം മേഖലയില്‍ 27 ലക്ഷം രൂപയും കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കായി 15 ലക്ഷം രൂപയും, ലൈബ്രറി പുനരുദ്ധാരണത്തിന് എട്ട് ലക്ഷം രൂപയും ഗ്രാമീണ കുടുംബ കേന്ദ്രം നവീകരിക്കുന്നതിന് 10 ലക്ഷം രൂപയും നീക്കി വച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനായി 80 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ,് ലാപ്ടോപ്പ്, പഠനോപകരണങ്ങള്‍, പട്ടികജാതി കര്‍ഷകര്‍ക്ക് ജൈവവളം, വനിതകള്‍ക്ക് മുട്ടക്കോഴി, എന്നിവ നല്‍കുന്നതിനും, ഭവന നിര്‍മാണത്തിന് 43 ലക്ഷം രൂപയും നീക്കിവച്ചു. വെച്ചൂച്ചിറയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചൂള്ള വകയിരുത്തലുകളാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ( വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) ആറുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈററില്‍ നിന്നും അപേക്ഷാ ഫാറം ലഭിക്കും. പുരിപ്പിച്ച അപേക്ഷാ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ, ജില്ലാ കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281552350.
പൊതുലേലം
കുളനട ഗ്രാമപഞ്ചായത്തിലെ വിവിധ ഇനങ്ങളുടെ പൊതുലേലം ഫെബ്രുവരി 15 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 260272.
പിഎസ്സി അഭിമുഖം
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.659/2021) തസ്തികയിലെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 21 ന് തിരുവനന്തപുരം ആസ്ഥാന പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)(ബൈ ട്രാന്‍സ്ഫര്‍)(കാറ്റഗറി നം:706/2022) തസ്തികയിലെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 22 ന് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് എസ് എം എസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2222665.
കേരള വനിത കമ്മീഷന്‍ മെഗാ അദാലത്ത് 15 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.