ആസ്തി വികസന ഫണ്ട്: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിയമനടപടി- ഡപ്യൂട്ടി സ്പീക്കര്‍
ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നടത്തുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫയലുകള്‍ നീക്കുന്നതില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കാലതാമസം ശിക്ഷാര്‍ഹമാണെന്നും ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ഗാന്ധി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണവകുപ്പിനെ ചുമതലപ്പെടുത്തി. പ്രവര്‍ത്തി പൂര്‍ത്തികരിക്കുന്നതിന് വസ്തുവിന്റെ ഉപയോഗാനുമതി റവന്യു വകുപ്പ് തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറാനും യോഗത്തില്‍ തീരുമാനമായി. പാര്‍ക്കിന്റെ നടത്തിപ്പിനും തുടര്‍പരിപാലനത്തിനും ഭരണസമിതി രൂപീകരിക്കും. അടൂര്‍ യുഐറ്റി സെന്റര്‍ കെട്ടിട നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു.
ഒരാഴ്ചക്കുള്ളില്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ ആരംഭിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശം നല്‍കി.അടൂര്‍ മുനിസിപ്പാലിറ്റി പാര്‍ത്ഥസാരഥി ജംഗ്ഷനിലെ കുളം സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മിച്ചഭൂമി – പൂഴൂര്‍ റോഡ് കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു.
കോട്ടപ്പുറം കനാല്‍ റോഡും അംബികാഭവനം- വല്യയ്യത്ത് കനല്‍ റോഡും നിര്‍മാണം പൂര്‍ത്തിയായി. കല്ലട ഇറിഗേഷന്‍ പ്രോജക്ട് കനാല്‍ റോഡിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി താമസിയാതെ ലഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍, എഡിസി ജി. രാജ്കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
മാരാമണ്‍ കണ്‍വന്‍ഷന്‍ യോഗം 22ന്
ഈ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 22ന് രാവിലെ 9.30 ന് വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് യോഗം 22ന്
ഈ വര്‍ഷത്തെ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 22ന് രാവിലെ 10.30 ന് വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
മഞ്ഞിനിക്കര പെരുന്നാള്‍ യോഗം 22ന്
ഈ വര്‍ഷത്തെ മഞ്ഞിനിക്കര പെരുന്നാളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 22ന് രാവിലെ 11.30 ന് വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം, പട്ടയവിതരണവും 23ന്
പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും 23ന് രാവിലെ 10.30നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. 2021-22ലെ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ കടമ്പനാട്, പള്ളിക്കല്‍ വില്ലേജുകളിലെ ഹൗസിംഗ് ബോര്‍ഡിന്റെ രാജീവ് ഗാന്ധി, ചേന്നംപുത്തൂര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് മന്ത്രി പട്ടയവിതരണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ്, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മാകുറുപ്പ്, എഡിഎം ബി. രാധകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
റാന്നി ബ്ലോക്ക് പഞ്ചായത്തും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റിവ് രോഗി ബന്ധു സംഗമം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. സീതത്തോട്, ചിറ്റാര്‍, പെരുനാട് പഞ്ചായത്തിലെ നിര്‍ധനരായ പാലിയേറ്റിവ് രോഗികള്‍ക്ക് ചടങ്ങില്‍ കിറ്റ് വിതരണം നടത്തി. പാലിയേറ്റിവ് ജീവനക്കാരെ ആദരിച്ചു. പെരുനാട് ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, തെരുവു നാടകം, സീരിയല്‍ സിനിമ താരം സുഭാഷ് പന്തളവും കോമഡി ഉത്സവം ഫെയിം അജിത് ഓമല്ലൂരും ചേര്‍ന്നുള്ള സംഗീത വിരുന്നും നടന്നു. റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ശ്രീകല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്യാം, സുകുമാരന്‍, വാര്‍ഡ് അംഗം രാജം, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി, ജില്ലാ പാലിയേറ്റിവ് കോര്‍ഡിനേറ്റര്‍ അനു അലക്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എബ്രഹാം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലയില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. അഭിമുഖം ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 23 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. യോഗ്യത: ബിവിഎസ്‌സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മല്ലപ്പള്ളി ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത്. ഫോണ്‍: 0468 2322762
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 23 ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറു മണിവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2322762
നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി ബ്ലോക്ക്/ഐസിഡിഎസ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ (ബിസി) തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
ഒഴിവുകള്‍ ബ്ലോക്ക് തലത്തില്‍ മൂന്ന്. യോഗ്യത: ബിരുദം, ടെക്‌നോളജി ആന്‍ഡ് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രദേശികഭാഷയില്‍ പ്രാവീണ്യം, സമീപവാസികള്‍ക്ക് മുന്‍ഗണന. പ്രായം: 2024 ജനുവരി ഒന്നിന് 36 വയസില്‍ കൂടാന്‍ പാടില്ല. വേതനം: 20,000 രൂപ പ്രതിമാസം.ജില്ലാതല ഐസിഡിഎസ് സെല്ലില്‍ നിന്നും ലഭ്യമാക്കുന്ന നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. നിയമനം ജില്ലാ സെലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. നിശ്ചിത ഫോര്‍മാറ്റിലും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്ത അപേക്ഷകള്‍ നിരസിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. അപേക്ഷകള്‍ ലഭിക്കേണ്ട മേല്‍വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്‌സ് ലെയിന്‍, പത്തനംതിട്ട. ഫോണ്‍: 9188959620
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സ്റ്റാന്‍ഡിംഗ് വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ന് പകല്‍ മൂന്നുവരെ. ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കീഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല,ഫോണ്‍ – 0469 2610016, 9188959679, ഇമെയില്‍: [email protected]
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിനു ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി നീട്ടി. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റല്‍,ആറ്റരികം, ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട ഫോണ്‍: 9656008311.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സോപ്പ് യൂണിറ്റിലെ ഉപയോഗ ശൂന്യമായ സാധനങ്ങളുടെ ലേലം ഫെബ്രുവരി ഏഴിന് രാവിലെ 11 ന് നടത്തും. ഫോണ്‍: 0468 2362070.ഇ മെയില്‍: [email protected]