Trending Now

മതേതര സമൂഹത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കണം – മാർ സേവേറിയോസ്

 

konnivartha.com/ ചെങ്ങരൂർ:മതേതര സമൂഹത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കുവാൻ വിവര സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തണമെന്നും നവമാധ്യമങ്ങളുടെ ഗുണപരമായതിനെ സ്വീകരിച്ച് രാജ്യത്തിന്‍റെ വികസനത്തിനും വളർച്ചയ്ക്കുമായി പ്രവർത്തിക്കണമെന്നും
അറിവ് നേടുന്നതിലൂടെ നന്മയിലേക്ക് സഞ്ചരിച്ച് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ നവമാധ്യമങ്ങളെ ഉപയോഗിക്കണമെന്നുംശരിയേക്കാൾ കൂടുതൽ തെറ്റിലേക്ക് സഞ്ചരിക്കുവാൻ സാധ്യത കൂടുതൽലായ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തെ മാതാപിതാക്കൾ ഗൗരവത്തോടെ കാണണമെന്നും
ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു.

കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ -എന്ന വിഷയത്തിൽ നടന്ന സെമിനാറും സമ്മേളനവും
മാർ സേവേറിയോസ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

കെ സി സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡയലോഗ് കമ്മീഷൻ ചെയർമാൻ അഡ്വ.ജോസഫ് നെല്ലാനിക്കൻ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ , പ്രിൻസിപ്പാൾ ഡോ. കെ.കെ ജോൺ , കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ് സംസ്ഥാന സമിതിയംഗം അനീഷ് കുന്നപ്പുഴ ,സാം വി. ജേക്കബ്, ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, റീബ ജോൺ എന്നിവർ പ്രസംഗിച്ചു.

© 2025 Konni Vartha - Theme by
error: Content is protected !!