Trending Now

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മെസ്സിക്ക്

 

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌.അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്.

 

മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തിരഞ്ഞെടുക്കപ്പെട്ടു.8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

error: Content is protected !!