
konnivartha.com: കോന്നി വള്ളിക്കോട് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയം.കെ ജി മുരളീധരൻ നായർ, മോഹനൻ നായർ, കെ എൻ രഘുനാഥൻ, പി ആർ രാജൻ, എസ് രാജേഷ്, അജിത എൻ നായർ, ചന്ദ്രമതി യശോധരൻ, ജോമിനി ജേക്കബ്, എ വസുമതി, പി ജി ശശിധര കുറുപ്പ് എന്നിവരാണ് വിജയിച്ചത്.
വിജയികൾക്ക് എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി .സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, സിപിഐ ജില്ലാ കമ്മിറ്റി അംഗം ജയകുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി എസ് കൃഷ്ണകുമാർ, എം എസ് ഗോപിനാഥൻ ,ആർ മോഹനൻ നായർ, കെ ആർ ജയൻ, ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി സി സുമേഷ്, ഡി ഉല്ലാസ്, ജനതാദൾ എസ് നേതാവ് സോമൻ പാമ്പായിക്കോട്, എൻ സി പി നേതാവ് ബൈജു മാത്യു എന്നിവർ സംസാരിച്ചു.