Trending Now

ഹെൽപ്പ് ഡസ്ക്കിലേക്ക് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ സന്ദര്‍ശനം

 

konnivartha.com:/പത്തനംതിട്ട: യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ല ആസ്ഥാനത്ത് കെഎസ്ആർടിസി കോംപ്ലക്സ്സിൽ പ്രവർത്തിക്കുന്ന ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലത സി ബി സന്ദർശനം നടത്തി.

കഴിഞ്ഞ അഞ്ചുവർഷമായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും ദേശീയ സെക്രട്ടറിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു.

ശബരിമലയിൽ ഇത്തവണ ഉണ്ടായ തിരക്കുകൾക്കിടയിലും യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃക ഉള്ളതാണെന്നുള്ള സന്തോഷം പ്രകടിപ്പിച്ചു.ജില്ലയിലെ വിവിധ മണ്ഡലം അസംബ്ലി പ്രവർത്തകരോട് സംസാരിക്കുകയും ഹെൽപ്പ് ഡസ്ക്കിന്‍റെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും ചെയ്ത ശേഷം അയ്യപ്പഭക്തർക്ക് ലഘുഭക്ഷണവും വിതരണം ചെയ്ത ശേഷമാണ് അവർ മടങ്ങിയത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, അനൂപ് വേങ്ങാവിളയിൽ, മുഹമ്മദ് സലീൽ സാലി, അഡ്വ:ലിനു മാത്യു മള്ളേത്ത്,ജസ്റ്റിൻ ജെയിൻ മാത്യു, ജിബിൻ ചിറക്കടവിൽ, ജോയമ്മ സൈമൺ, അഡ്വ: സുസ്മിത,ബിജു മലയിൽ, കണ്ണൻ കുമ്പളാംപൊയ്ക, സുധീഷ് സി പി,റ്റി ജോ സാമുവൽ, ജാക്സൺ, നസിം കുമ്മണ്ണൂർ,സുഹൈൽ നജീബ്, ജെയ്സൺ തോട്ടഭാഗം, അജ്മൽ തിരുവല്ല, ദിലീപ് പി ഹെൽപ്പ് ഡസ്ക്ക് കോർഡിനേറ്റർമാരായ,അഖിൽ സന്തോഷ്, അസ് ലം കെ അനൂപ്, കാർത്തിക്ക് മുരിംങ്ങമംഗലം
എന്നിവർ പങ്കെടുത്തു

error: Content is protected !!