Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 30/12/2023)

കോ-ഓർഡിനേറ്റർ അപേക്ഷ

ക്ഷണിച്ചു

           സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം നൽകണം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863.

ഇലക്ട്രിഷ്യൻ കം പ്ലംബർ

           തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ ജനുവരി  20 ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2326644.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

പ്രിൻസിപ്പൽ, ട്രെയിനിങ് കോ-

ഓർഡിനേറ്റർ ഒഴിവ്

           പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് ഇൻഡിജിനസ് ടെക്നോളജിയിൽ പ്രിൻസിപ്പലിനെയും ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്ററിൽ ട്രെയിനിംഗ് കോ-ഓർഡിനേറ്ററെയും നിയമിക്കുന്നു.

ഒരു വർഷത്തെ കരാർ നിയമനമാണ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.supplycokerala.comwww.cfrdkerala.inജനുവരി 23നകം അപേക്ഷ നൽകണം.

ബയോമെഡിക്കൽ എൻജിനിയർ

നിയമനം

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനായി ജനുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

കരാർ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ തസ്തികകളിലെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്www.nam.kerala.gov.inwww.lbscentre.kerala.gov.in, 0471-2474550.

© 2025 Konni Vartha - Theme by
error: Content is protected !!