Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/12/2023)

ലേലം
അടൂര്‍, ആറന്മുള , തണ്ണിത്തോട് പോലീസ്  സ്റ്റേഷനുകളില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒന്‍പതു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള  29  വാഹനങ്ങള്‍,www.mstcecommerce.com  എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി എട്ടിനു രാവിലെ 11 മുതല്‍  വൈകിട്ട് 3.30  വരെ  ഓണ്‍ലൈനായി
ഇ – ലേലം നടത്തും. ഫോണ്‍: 0468 2222630

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന്
പത്തനംതിട്ട ജില്ലാ വികസനസമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ബോധവല്‍ക്കരണ സെമിനാര്‍
കേരള ഖാദി  ഗ്രാമവ്യവസായ  ബോര്‍ഡ് മുഖേന  നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി , എന്റെ ഗ്രാമം എന്നീ   തൊഴില്‍ദായക   പദ്ധതികളെപ്പറ്റി പുതിയ തൊഴില്‍ അന്വേഷകര്‍ക്ക്   അവബോധം ഉണ്ടാക്കുന്നതിനു  വേണ്ടി  ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ  നേതൃത്വത്തില്‍  അയിരൂര്‍ ഗ്രാമപഞ്ചായത്ത്  ഹാളില്‍  ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അയിരൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി പ്രഭാകരന്‍ നായര്‍ ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്  വിക്രമന്‍നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.  ഖാദി ബോര്‍ഡ് അംഗം  സാജന്‍ തൊടുക, സി.ഡി.എസ്  ചെയര്‍പേഴ്സണ്‍  ശോഭനാ പ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ റ്റി.എസ് പ്രദീപ് കുമാര്‍  പ്രോജക്ട്  ആഫീസര്‍  എം.വി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 613/2021) തസ്തികയുടെ ശാരീരിക അളവെടുപ്പിനും കായിക ക്ഷമതാ പരീക്ഷക്കും വേണ്ടി 33/2023/ഡിഓഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക 23/12/2023 ല്‍ പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665

error: Content is protected !!