Trending Now

ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്‌ ആശംസകള്‍

Spread the love

സ്നേഹം, ത്യാഗം, സമാധാനം മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്തുമസ്സായി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു.

 

പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്തുമസ്സ്‌ ആഘോഷങ്ങള്‍.സ്നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്ന വലിയ സന്ദേശം ഓര്‍മപ്പെടുത്തികൊണ്ട് ഒരു ക്രിസ്തുമസ്സ്‌ കൂടി വരവായി. കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്‌ ആശംസകള്‍

error: Content is protected !!